മാതൃഭൂമി - ചിറ്റിലപ്പിള്ളി സ്ക്വയർ മൺസൂൺ പുരസ്കാരം 2.0
മരം നടാം മഴ നേടാം
പ്രാഥമിക വിദ്യാഭ്യാസത്തിൽ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിൽ ഉണർത്തുവാൻ മൺസൂൺ പുരസ്ക്കാരവുമായി മാതൃഭൂമിയും ചിറ്റിലപ്പിള്ളി സ്ക്വയറും. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാലയങ്ങളിൽ നിന്ന് ലഭിച്ചത്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രൈമറി വിദ്യാർത്ഥികൾക്കും, സ്കൂളുകൾക്കുമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. സംസ്ഥാനത്തെ എല്ലാ പ്രൈമറിവരെയുള്ള സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും (ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ) പങ്കെടുക്കാം.
കവിതാ രചന (Poem Writing - For Students)
- വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി മഴക്കവിതാ മത്സരമാണ് സംഘടിപ്പിക്കുന്നത്.
- മഴയെ ആസ്പദമാക്കി എട്ടു വരിയിൽ കവിയാത്ത സ്വന്തം രചനകളാണ് മത്സരത്തിന് സമർപ്പിക്കേണ്ടത്.
- കവിതകൾ മലയാളത്തിലോ ഇംഗ്ലീഷ് ഭാഷയിലോ എഴുതി അയക്കാവുന്നതാണ്.
- വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതി ഇവിടെ അപ്ലോഡ് ചെയ്യേണ്ടതാണ്.
- തിരഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകൾക്കാണ് സമ്മാനം ലഭിക്കുന്നത്.
പരിസ്ഥിതി പ്രവർത്തനങ്ങൾ (Environmental Activities - For Schools)
- 2026 പരിസ്ഥിതി ദിനത്തിൽ (ജൂൺ 5) സ്കൂളുകളിൽ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങളാണ് അവാർഡിനായി സമർപ്പിക്കേണ്ടത്.
- പ്രവർത്തനങ്ങളുടെ രണ്ട് ഫോട്ടോകളും 50 വാക്കിൽ കവിയാത്ത വിവരണവും (കുറിപ്പ്) സഹിതമാണ് അപേക്ഷ അയക്കേണ്ടത്.
- വിദ്യാലയങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.
സമ്മാനങ്ങളും വിവരങ്ങളും (Prizes & Info)
- രണ്ട് മത്സരങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പുറമെ പത്തുപേർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും.
- അപേക്ഷകൾ ജൂൺ 30-ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
- കൂടുതൽ വിവരങ്ങൾക്ക് : 75589 42424
Mathrubhumi - Chittilappilly Square Monsoon Award 2.0
Plant Trees, Get Rain
Kochi: Mathrubhumi and Chittilappilly Square are partnering to organize the Monsoon Award 2.0 to foster environmental awareness in children from the primary level itself. After receiving an overwhelming response last year, this initiative continues to instill the values of nature conservation in youngsters. Primary school students (Classes 1 to 7) and primary schools across the state are eligible to participate.
Poem Writing (For Students)
- A rain-themed poem writing competition for primary school students (Classes 1 to 7).
- The poem must be original, on the theme of rain, and not exceed 8 lines.
- Poems can be written in either Malayalam or English.
- It must be handwritten on white paper and uploaded to the portal.
Environmental Activities (For Schools)
- Schools can nominate environmental activities conducted on Environment Day (June 5, 2026).
- Submissions must include exactly 2 photographs and a brief write-up (max 50 words).
- Awards will be decided based on the impact and creativity of the activities.
Prizes & General Info
- In both categories, 1st, 2nd, and 3rd place winners will be awarded along with 10 encouragement prizes.
- Applications must be submitted on or before June 30, 2026.
- For more details, contact: 75589 42424